മാവേലിക്കര: എം. എസ്. സി മാനേജമെന്റിന്റെ കീഴിൽ ഉള്ള ചേപ്പാട് സി കെ എച്ച് എസ് എസ്, കറ്റാനം പോപ്പ് പയസ് എച്ച്. എസ്.......
ദോഹ: ഖത്തറിന്റെ സമുദ്ര പാരമ്പര്യവും ആധുനിക കായിക വീര്യവും ഒത്തുചേരുന്ന ഓൾഡ് ദോഹ പോർട്ട് ഫിഷിംഗ് കോമ്പറ്റീഷന്റെ (Old Doha Port Fishing Competition) മൂന്നാം പതിപ്പ് മെയ് 13 മുതൽ 16 വരെ നടക്കും. ഖത്തറിലെ ഏറ്റവും വലിയ മത്സ്യബന്ധന മത്സരമെന്ന ഖ്യാതിയുള്ള ഈ സീസണിൽ വൻ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.ഒന്നാം സ്ഥാനം: ജിഡബ്ല്യുഎം ടാങ്ക് 500 (GWM Tank 500) കാർ.
രണ്ടാം സ്ഥാനം: ജിഡബ്ല്യുഎം ടാങ്ക് 300 (GWM Tank 300) കാർ.
മൂന്നാം സ്ഥാനം: ഹവാൽ എച്ച് 9 (Haval H9) കാർ.
നാലാം സ്ഥാനം: ഹലൂൽ ബോട്ട് ഫാക്ടറി നൽകുന്ന ബോട്ട്.
അഞ്ച് മുതൽ പത്ത് വരെയുള്ള സ്ഥാനക്കാർക്ക് ആകർഷകമായ പണക്കിഴിയും ലഭിക്കും.
ഏറ്റവും കൂടുതൽ ഭാരമുള്ള കിംഗ് ഫിഷിനെ (കാനദ്) പിടിക്കുന്ന ടീമിനെയാണ് വിജയികളായി തിരഞ്ഞെടുക്കുക. ......
ദോഹ: ഖത്തറിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാൽനടയാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 47 കാൽനട പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
ഗതാഗത മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതികൾ നടപ്പിലാക്കിയത്. രാജ്യത്തെ പ്രധാന പാതകളിലും ജനസാന്ദ്രതയേറിയ മേഖലകളിലുമാണ് പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമ്മിച്ചിരിക്കുന്നത്. ......
ബീജിങ്: ചൈനയിൽ രണ്ട് മുൻ പ്രതിരോധമന്ത്രിമാർക്ക് വധശിക്ഷ. മുൻ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനുമാണ് ഷി ജിൻപിങ് സർക്കാർ വധശിക്ഷ വിധിച്ചത്. അഴിമതിക്കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവർക്കും വധശിക്ഷ വിധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സൈന്യത്തിനും രാഷ്ട്രീയ സംവിധാനത്തിനുമുള്ളിലെ അഴിമതിക്കെതിരായ ഷി ജിൻപിങ്ങിന്റെ കടുത്ത നീക്കങ്ങളുടെ ഭാഗമായാണ് നടപടി വിലയിരുത്തപ്പെടുന്നത്. ......
കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെയും മണപ്പുറം ഹോം ഫിനാന്‍സിന്റെയും നേതൃനിരയില്‍ നാല് സുപ്രധാന നിയമനങ്ങള്‍ നടത്തി മണപ്പുറം ഗ്രൂപ്പ്. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് കോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രാകേഷ് ശര്‍മ്മയെയും മണപ്പുറം ഫിനാന്‍സ് ടാക്സേഷന്‍ മേധാവിയായി സുരേന്ദ്ര കെ നായരെയും മണപ്പുറം ഗ്രൂപ്പ് ചീഫ് ടെക്നോളജി ഓഫീസറായി ഈശ്വരന് നാരായണനെയും മണപ്പുറം ഫിനാന്‍സിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആന്റ് അനാലിസിസ് വിഭാഗം മേധാവിയായി മനീഷ് മോഹനെയും നിയമിച്ചു.ബാങ്കിംഗ് മേഖലയില്‍ 23 വര്‍ഷത്തെ പരിചയ സമ്പത്തുള്ള രാകേഷ് ശര്‍മ്മയ്ക്ക് ഭവന വായ്പ, സ്വത്ത് പണയ വായ്പ, ചിലവു കുറഞ്ഞ ഭവന നിര്‍മ്മാണ വായ്പ എന്നീ മേഖലകളില്‍ വൈദഗ്ധ്യമുണ്ട്. ......
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചകൾ കൂടുതൽ സങ്കീർണമാകുന്നു. എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിർണായക കൂടിക്കാഴ്ചകൾ പുരോഗമിക്കുമ്പോൾ, കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം മാറിമറിയുന്നു എന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വിലയിരുത്തൽ. ......
കൊച്ചി: വനിതാ സംരംഭകര്‍ക്കും സഹസംരംഭകര്ക്കുമായി ടൈ വുമണ്‍ കേരള ലോഞ്ച് 2026- 27 സംഘടിപ്പിക്കുന്നു. എംബ്രേസ്, എന്‍ഗേജ്, എംപവര്‍ എന്ന വിഷയത്തില്‍ നടക്കുന്ന ലോഞ്ചില്‍ നെസ്റ്റ് ഡിജിറ്റല്‍ സി ഇ ഒ നസ്നീന് ജഹാംഗീര്‍, വി സ്റ്റാര്‍ ക്രിയേഷന്‍സ് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപും മുഖ്യപ്രഭാഷണം നടത്തും.
മെയ് 12ന് വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി എസ് സി എം എസ് കോളജിലാണ് പരിപാടി. ......
കൊച്ചി: 52-ാമത് അഖിലേന്ത്യാ സൈനിക സ്കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനം കഴക്കൂട്ടത്തെ സൈനിക് സ്കൂളിൽ ആരംഭിച്ചു. പ്രതിരോധ സഹമന്ത്രി സഞ്ജയ് സേട്ട് ഉദ്ഘാടനം നിർവഹിച്ചു. 33 സൈനിക സ്കൂളുകളിലെ പ്രതിനിധികളെയും 79 പുതിയ സൈനിക സ്കൂളുകളിലെ പ്രിൻസിപ്പൽമാരെയും വീഡിയോ കോൺഫറൻസിംഗിലൂടെയും അഭിസംബോധന ചെയ്യവേ, അച്ചടക്കമുള്ള, ഉത്തരവാദിത്തമുള്ള, ദേശസ്നേഹമുള്ള യുവാക്കളെ രൂപപ്പെടുത്തുന്നതിൽ സൈനിക സ്കൂളുകളുടെ നിർണായക പങ്കിനെ പ്രതിരോധ സഹമന്ത്രി എടുത്തുപറഞ്ഞു. ......